‘മോഡിയേയും ധോണിയേയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ, ഇരുവരും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ അധ്വാനിക്കുന്നവരാണ്’; പ്രിയദര്‍ശന്‍

കഴിഞ്ഞ മത്സരങ്ങളില്‍ സ്‌കോറിംഗിലെ വേഗത കുറവിന്റെ പേരിലാണ് ധോണിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ രണ്ട് പേരാണ് നരേന്ദ്ര മോഡിയും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയും. ഇപ്പോഴിതാ ഇരുവരെയും പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്.

‘മോഡിയേയും ധോണിയേയും വിമര്‍ശിക്കുന്നത് നിര്‍ത്തൂ, ഇരുവരും രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ അധ്വാനിക്കുന്നവരാണ്’ എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ മത്സരങ്ങളില്‍ സ്‌കോറിംഗിലെ വേഗത കുറവിന്റെ പേരിലാണ് ധോണിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലും ധോണിക്ക് ആക്രമിച്ചു കളിക്കാന്‍ സാധിക്കാതെ വന്നിരുന്നു. ഇതും ധോണിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

Exit mobile version