‘എത്ര കഴുകിയാലും നീ വെളുക്കില്ലെടാ’; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യുടെ പുതിയ ടീസര്‍ പുറത്ത്

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംവൃത സുനില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്

ബിജു മേനോന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംവൃത സുനില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

നിവിന്‍ പോളിയെ നായകനാക്കി ‘ഒരു വടക്കന്‍ സെല്‍ഫി’ ഒരുക്കിയ ജി പ്രജിത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സൈജു കുറുപ്പ്, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം.

Exit mobile version