മെഹ്ദി ആവാസ് : ചാവക്കാട് ഹൈദ്രോസ് കോയ തങ്ങളും മെഹ്ഫിൽ കൂട്ടായ്മയും

ഉര്‍ദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസല്‍. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയായ ഗസല്‍ കൂടുതല്‍ ജനകീയം ആവുകയാണ്. എന്നാല്‍ താളം പിടിക്കുന്നത് പോലും ഹറാം ആണെന്ന് കരുതിയിരുന്ന കാലത്തുള്ള ഒരു സമൂഹത്തിലേക്കാണ് പാകിസ്താന്‍ ഗായകനായ മെഹ്ദി ഹസ്സനെയും അതിലൂടെ ഗസല്‍ ഈണങ്ങളെയും ഹൈദ്രോസ് കോയ തങ്ങള്‍ ചാവക്കാട്ടേക്ക് കുടിയിരുത്തിയത്. മെഹ്ദി ആവാസ് എന്ന മെഹ്ഫില്‍ കൂടായ്മയെയും ഒപ്പം പാരമ്പര്യ ചികിത്സയില്‍ സംഗീതം ഒരു ചേരുവയായി ചേര്‍ക്കുന്ന തങ്ങള്‍പടിയിലെ തങ്ങളുപ്പായെയും കുറിച്ചുള്ള വീഡിയോ കാണാം…

Exit mobile version