നാടകീയത ഇല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ‘ഉണ്ട’; ലോക്‌നാഥ് ബെഹ്‌റ

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലീസുകാര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു

മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലീസുകാര്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. ചിത്രം കാണാന്‍ ഡിജിപിയും എത്തിയിരുന്നു. നാടകീയത ഇല്ലാതെ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ‘ഉണ്ട’ എന്നാണ് ചിത്രം കണ്ടതിന് ശേഷം ബെഹ്‌റയുടെ അഭിപ്രായം.

വളരെ റിയലസ്റ്റിക്കായാണ് ചിത്രത്തില്‍ കഥ പറയുന്നതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥര്‍ സമാനമായ സാഹചര്യങ്ങള്‍ നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങള്‍ തിരിച്ചടി ആവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version