ബിഗ് ബോസ് 13-ാം സീസണ്‍; അവതാരകനായി എത്തുന്ന സല്‍മാന്‍ ഖാന് പ്രതിഫലം 403 കോടി രൂപ! ഓരോ എപ്പിസോഡിനും ആവശ്യപ്പെട്ടത് 31 കോടി

തു സ്ബന്ധിച്ച് കരാറില്‍ സല്‍മാന്‍ ഖാന്‍ ഒപ്പുവെച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13-ാം സീസണ്‍ ആരംഭിക്കുകയാണ്. അവതാരകനായി എത്തുന്ന സല്‍മാന്‍ ഖാന്റെ പ്രതിഫല തുകയാണ് ഇന്ന് ചര്‍ച്ചാ വിഷയമാകുന്നത്. 403 കോടി രൂപയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ എപ്പിസോഡിനും 31 കോടി രൂപ വീതമാണ് താരം ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതു സ്ബന്ധിച്ച് കരാറില്‍ സല്‍മാന്‍ ഖാന്‍ ഒപ്പുവെച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്തംബര്‍ 29 നാണ് ബിഗ് ബോസ് തുടങ്ങുന്നത്. ബിഗ് ബോസ് 12-ാം സീസണിന് റെക്കോര്‍ഡ് റേറ്റിങ്ങാണ് ലഭിച്ചത്. മുന്‍ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ 13 മത്സരാര്‍ത്ഥികള്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ടെലിവിഷന്‍ താരം ദീപിക കക്കാര്‍ ആയിരുന്നു ഷോയിലെ വിജയി. ശ്രീശാന്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു. 13-ാം ഭാഗം വരുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകരും.

Exit mobile version