ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം; ‘ജനമൈത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ജനമൈത്രി’ എന്നാണ് ചിത്രത്തിന്റെ പേര്.

ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലുള്ള ഇന്ദ്രന്‍സിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ ഉള്ളത്. സാബുമോന്‍, സൈജു കുറുപ്പ്, പ്രശാന്ത്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോണ്‍ മന്ത്രിക്കലാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. കോമഡി ചിത്രമായിരിക്കും ഇത് എന്നാണ് സൂചന. ജൂലൈ 19ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version