‘സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി, ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല’; ആരാധകരോട് നന്ദി അറിയിച്ച് ടൊവീനോ തോമസ്

നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പൊള്ളലേറ്റത്

ആരാധകര്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിച്ച് ടൊവീനോ തോമസ്. കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിനിടയില്‍ ടൊവീനോയ്ക്ക് പൊള്ളലേറ്റത്. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ തനിക്ക് കാര്യമായി പരിക്കൊന്നും പറ്റിയില്ലെന്ന് താരം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

‘സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി! ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ല’ എന്നാണ് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചത്.

നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പൊള്ളലേറ്റത്. സംഘട്ടനരംഗം പൂര്‍ത്തിയാക്കി പിന്‍വാങ്ങുന്നതിനിടയിലാണ് താരത്തിന്റെ ശരീരത്തില്‍ തീ പിടിച്ചത്.

Exit mobile version