മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റം; ‘മാര്‍ക്കോണി മത്തായി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജയറാമും വിജയ് സേതുപതിയും ഒന്നിച്ച് എത്തുന്ന ചിത്രം കൂടിയാണിത്

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ജയറാമും വിജയ് സേതുപതിയും ഒന്നിച്ച് എത്തുന്ന ചിത്രം കൂടിയാണിത്. ജോസഫിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ആത്മീയയാണ് ചിത്രത്തിലെ നായിക. മൂവരും ഒരുമിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയി മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. അനില്‍ പനച്ചൂരാന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Exit mobile version