രമേഷ് പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ ഓണത്തിന് എത്തും

ചിത്രത്തില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി എത്തുക

സൂപ്പര്‍ ഹിറ്റ് ചിത്രം ‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്‍’ ഓണത്തിന് തീയ്യേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി എത്തുക. ഹാസ്യത്തിന് പ്രാധ്യാനം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കും ഇത്.

പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി , ശങ്കര്‍ രാജ് , സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്.

Exit mobile version