ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്

തുടക്കം മുതല്‍ വിവാദത്തില്‍ പെട്ട ചിത്രമാണ് മാമാങ്കം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

‘കേരളവര്‍മ്മ പഴശ്ശിരാജ’യ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷനായി എത്തുന്ന ചിത്രമാണിത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കിടയിലും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം.

ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തില്‍ ഇതു വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Exit mobile version