ധ്യാന്‍ ശ്രീനിവാസന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’ പൂര്‍ത്തിയായി; ഓണത്തിന് ചിത്രമെത്തും

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്

അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നായകന്‍ നിവിനാണ്. താരം തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായിട്ടാണ് നിവിനും നയന്‍താരയും ചിത്രത്തിലെത്തുന്നത്. തളത്തില്‍ ദിനേശനായി നിവിനും ശോഭയായി നയന്‍താരയും. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ് എന്നാണ് റിപ്പോര്‍ട്ട്.

ശ്രീനിവാസന്‍, അജു വര്‍ഗീസ്, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഓണം റിലീസ് ആയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.

Exit mobile version