‘തലശ്ശേരിയില്‍ ഇങ്ങനെ ഒരു വക്കീലുണ്ടോ’; ‘കക്ഷി: അമ്മിണിപ്പിള്ള’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കക്ഷി: അമ്മിണിപ്പിള്ള’യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. അഡ്വ. പ്രദീപന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രദീപന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്കൊരു സീറ്റ് നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന വ്യക്തി കൂടിയാണ്.

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫിനൊപ്പം വിജയരാഘവന്‍, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, സുധീഷ്, രാജേഷ് ശര്‍മ്മ, ശിവദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഈ മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version