ഇനി വെറും എട്ട് ദിവസം മാത്രം; ‘വൈറസി’ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

11സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്

കഴിഞ്ഞ വര്‍ഷം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്ന് പോരാടിയ കഥ വെള്ളിത്തിരയില്‍ എത്താന്‍ ഇനി വെറും എട്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ ആഷിക്ക് അബുവിന്റെ ഫേസ്ബുക്കിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

11സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക്ക് അബുവാണ്. ജൂണ്‍ ഏഴിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. ആഷിക്ക് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നഴ്സ് ലിനി ആയി എത്തുന്നത് റിമ കല്ലിങ്കലാണ്. പാര്‍വതി, രമ്യ നമ്പീശന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഡോണ, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സൗബിന്‍, ആസിഫ് അലി, ശ്രീനാഥ് ഭാസി, റഹ്മാന്‍, ജോജു ജോര്‍ജ്, സെന്തില്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Exit mobile version