പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിന്റെ കഥയുമായി ദുല്‍ഖര്‍; ‘കുറിപ്പിന്റെ’ ചിത്രീകരണം ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുറിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘കുറുപ്പ്’. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറിപ്പ് സംവിധാനം ചെയ്യുന്നത്.

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചിത്രം തുടങ്ങിയ കാര്യം അറിയിച്ചത്. ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കു വെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാനി യാസാണ് ഫാന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മറക്കാനുള്ളതല്ല, തിരിച്ചറയിപ്പെടാന്‍ ഉള്ളതാണ് സത്യം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു.

Exit mobile version