‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ’; മുണ്ട് മടക്കിക്കുത്തി ഐശ്വര്യ ലക്ഷ്മി, വൈറലായി ഫോട്ടോ

ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഐശ്വര്യ ലക്ഷ്മി ഇടം നേടിയ വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുണ്ടുടുത്ത് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്നുള്ള ഒരു സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങില്‍ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ്. 48-ാം സ്ഥാനമാണ് ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചത്. സെക്സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

Exit mobile version