കമലിന്റെ ‘പട’ വരുന്നു; കേന്ദ്ര കഥാപാത്രങ്ങളായി വിനായകനും, കുഞ്ചാക്കോ ബോബനും, ജോജു ജോര്‍ജ്ജും

വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പട’ ഒരുങ്ങുന്നു. കമല്‍ കെഎം ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് പട. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി.

ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. 2012 പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഐഡി ആയിരുന്നു കമല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച മൂന്ന് നടന്മാര്‍ ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നത്.

അതെസമയം വിനായകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൊട്ടപ്പന്‍’ ഉടന്‍ തീയറ്ററുകളില്‍ എത്തും. ഷാനവാസ് കെ ബാവക്കുട്ടി കിസ്മത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍.

Exit mobile version