ദിപാവലി ആശംസകളുമായി മലയാളികളുടെ സ്വന്തം ലാലേട്ടന്‍

ഇന്ന് ദീപാവലി. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവം. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്.

ദീപങ്ങളുടെ ഉത്സവദിനമായ ദീപാവലിക്ക് തന്റെ ആരാധകര്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം പത്മശ്രീ ഭരത് മോഹന്‍ലാല്‍. ‘ ‘wishing you all a wonderful and safe diwali ” എന്ന വീഡിയോ ആണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേപേരിലും മറ്റുഭാഷകളില്‍ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.

Exit mobile version