‘പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ തിരികെ സ്‌നേഹം നല്‍കുന്നു’; മകന് പേരിട്ട വിവരം ആരാധകരുമായി പങ്കുവെച്ച് ചാക്കോച്ചന്‍

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്

നീണ്ട പതിന്നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഏപ്രില്‍ പതിനെട്ടിനാണ് താന്‍ ഒരു അച്ഛനായ കാര്യം ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ മകന് പേരിട്ട കാര്യം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം.

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ഫേസ്ബുക്കിലൂടെ ആണ് ചാക്കോച്ചന്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇസ എന്നായിരിക്കും കുഞ്ഞിന്റെ ഓമനപ്പേരെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ തിരികെ സ്‌നേഹം നല്‍കുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് വിവാഹിതനായത്.

Exit mobile version