സെറ്റിലെ രസതന്ത്രങ്ങള്‍ വില്ലനായി; വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വിഷ്ണു വിശാല്‍

തന്റെ വ്യക്തി ജീവിതത്തിലുണ്ടായ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു.

രാക്ഷസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയലാളത്തിലെയും തമിഴിലേയും ആരാധകരെ സമ്പാദിച്ച താരമാണ് വിഷ്ണു വിശാല്‍. ഇപ്പോള്‍ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തിലുണ്ടായ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു. തീയ്യേറ്ററിലെ സിനിമാ വിജയത്തിനൊപ്പം നില്‍ക്കുമ്പോഴാണ് വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ പറ്റി വിഷ്ണു തുറന്നു പറഞ്ഞത്.

താനും ഭാര്യ രജനി നടരാജും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇപ്പോള്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയത്. എന്നാല്‍ അതിന്റെ കാരണങ്ങളൊന്നും വിഷ്ണു പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോള്‍ ഒന്നും ഒളിച്ചുവെയ്ക്കാതെ മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് താരം. ഭാര്യയോടുള്ള പ്രണയം മനസില്‍ നിറച്ച് തന്നെയായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തലുകള്‍. രജനിയുമായി പിരിഞ്ഞു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് വിഷ്ണു പറയുന്നു.

വിഷ്ണുവിന്റെ വാക്കുകള്‍;

‘തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ ഉള്‍വലിഞ്ഞ് കഴിഞ്ഞിരുന്നു ഒരു സമയത്ത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. സിനിമയിലെത്തിയപ്പോഴേക്കും സൗഹൃദങ്ങള്‍ വളര്‍ന്നു. സ്‌ക്രീനില്‍ നായികാ നായകന്‍ രസതന്ത്രം നന്നായി വരാന്‍ ഞാന്‍ എന്റെ നായികമാരോട് അടുത്തിടപഴകാറുണ്ട്. ഒരുപക്ഷേ അത് എന്റെ ഭാര്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ആ പ്രശ്‌നങ്ങള്‍ വളര്‍ന്നു വന്നതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മകന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. വേര്‍പിരിഞ്ഞെങ്കിലും അവള്‍ എനിക്ക് എല്ലായിപ്പോഴും പ്രിയപ്പെട്ടവളാണ്.’

Exit mobile version