അന്തരിച്ച നടൻ ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങായി വിഷ്ണു വിശാൽ; മകളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവ് വഹിക്കും

Vishnu Vishal | Bignewslive

അന്തരിച്ച നടൻ ഹരി വൈരവന്റെ കുടുംബത്തിന് കൈത്താങ്ങായി നടൻ വിഷ്ണു വിശാൽ. 2009 -ൽ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കൂഴു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹരി വൈരവൻ. രണ്ട് ദിവസം മുൻപാണ് താരം ലോകത്തോട് വിടപറഞ്ഞത്.

കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. വൈരവന്റെ വിയോഗത്തോടെ കുടുംബം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് അറിഞ്ഞാണ് താരം സഹായ ഹസ്തം നീട്ടി രംഗത്ത് വന്നത്. വൈരവന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് വിഷ്ണു അറിയിച്ചു.

കൂടാതെ, വൈരവന്റെ രണ്ട് വയസുള്ള മകളുടെ ഭാവിയിലെ മുഴുവൻ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും വിഷ്ണു പറഞ്ഞു. പുതിയ ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം അറിയിച്ചത്. വൈരവനുമായി നല്ല അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

എന്നാൽ കഴിയുന്ന സഹായമെല്ലാം ചെയ്തിരുന്നു. പക്ഷേ അതാരോടും പറഞ്ഞിരുന്നില്ല. എന്ത് സഹായവും ചെയ്ത് തരാമെന്നും മകളുടെ പഠനത്തിന്റെ എല്ലാ ചെലവും വഹിച്ചോളാമെന്ന് ഹരിയുടെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. വൈരവൻ അവസാനമായി അയച്ച ശബ്ദസന്ദേശം ഇപ്പോഴും ഫോണിലുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും അത് കേട്ടുവെന്നും വിഷ്ണു വിശാൽ പറയുന്നു. വെണ്ണിലാ കബഡി കൂഴു തന്നെയാണ് വിഷ്ണു വിശാലിന്റേയും ആദ്യചിത്രം.

Exit mobile version