രാക്ഷസന് ശേഷം ‘എഫ്‌ഐആറു’മായി വിഷ്ണു വിശാല്‍; ടീസര്‍ പുറത്തുവിട്ടു

രാക്ഷസന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘എഫ്‌ഐആര്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ‘ഫൈസല്‍ ഇബ്രാഹിം റെയ്‌സ്’ എന്ന പേര് ചുരുക്കിയാണ് ചിത്രത്തിന് ‘എഫ്‌ഐആര്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്.

മഞ്ജിമ മോഹന്‍, റെയ്‌സാ വില്‍സണ്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗൗതം വാസുദേവ് മേനോന്‍, ഗൗരവ് നാരായണന്‍, പ്രശാന്ത് രംഗസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ രചനയും സംവിധാനവും മനു ആനന്ദ് ആണ്. വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണു വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version