‘പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്’; ‘രാക്ഷസനെ’ക്കുറിച്ച് വിഷ്ണു വിശാല്‍

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സംവിധായകന്‍ രാംകുമാര്‍ വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ ‘ രാക്ഷസന്‍’. ചിത്രം തീയ്യേറ്ററുകളില്‍ ഗംഭീര നേട്ടം കൊയ്‌തെങ്കിലും ഇതുവരെ ഒരു അവാര്‍ഡുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട സൈമ ഫിലിം അവാര്‍ഡ്സിലും ‘രാക്ഷസന്’ പുരസ്‌കാരമൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിഷ്ണു വിശാല്‍. ട്വിറ്ററിലൂടെ ആണ് താരം പ്രതികരിച്ചത്.

പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ് എന്നാണ് താരം പറഞ്ഞത്. ഇതിനു പുറമെ ചിത്രത്തെ ഇത്രയും വലിയ ഒരു ഹിറ്റാക്കിയ പ്രേക്ഷകരോടും താരം നന്ദി അറിയിച്ചിട്ടുണ്ട്. സൈമാ അവാര്‍ഡിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചത്. ‘രാക്ഷസന്‍ ഒരു വിഭാഗത്തിലും ഇടംപിടിക്കാതെ മറ്റൊരു സിനിമാ അവാര്‍ഡ് കൂടി. പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്. ഈ സിനിമയോട് നിങ്ങള്‍ കാട്ടിയ സ്നേഹത്തിന് നന്ദി. രാംകുമാര്‍ നിങ്ങളുടെ തിരക്കഥയില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്നും ജിബ്രാന്‍ നല്‍കിയ പശ്ചാത്തല സംഗീതവും സാന്‍ ലോകേഷിന്റെ എഡിറ്റിംഗും അങ്ങിനെ തന്നെയായിരുന്നു’ എന്നുവാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

ഇത്തവണ തമിഴില്‍ മികച്ച നടനുള്ള സൈമാ ക്രിട്ടിക്സ് അവാര്‍ഡ് ‘അടങ്കമറു’വിലെ അഭിനയത്തിന് ജയം രവിക്കാണ് ലഭിച്ചത്. ‘കനാ’യിലെ പ്രകടനത്തിന് ഐശ്വര്യ രാജേഷ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version