‘കുട്ടിമാമ’യിലെ ആദ്യ ഗാനം പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്

ശ്രീനിവാസനും മകന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമായ ‘കുട്ടിമാമ’യിലെ ആദ്യ ഗാനം മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ‘തോരാതെ തോരാതെ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും വര്‍ഷ വിനുവും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അച്ചു രാജാമണിയാണ്.

ശ്രീനിവാസന്‍ വിരമിച്ച പട്ടാളക്കാരന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഹാസ്യത്തിന് പ്രാധ്യാനം കൊടുത്തിട്ടുള്ള ചിത്രമാണിത്. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. പ്രേം കുമാര്‍, വിനോദ് കോവൂര്‍, ശശി കലിംഗ, ഭീമന്‍ രഘു, വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

വിഎം വിനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. മനാഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version