‘അന്‍പേ പേരന്‍പേ’; സൂര്യ ചിത്രം എന്‍ജികെയിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എന്‍ജികെയുടെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. അന്‍പേ പേരന്‍പേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. സിദ് ശ്രീരാമും ശ്രയ ഘോഷാലും പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവ ശങ്കര്‍ രാജയാണ്. വരികള്‍ ഉമാ ദേവിയും എഴുതിയിരിക്കുന്നു.

സെല്‍വ രാഘവന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍ജികെ. 2013 പുറത്തിറങ്ങിയ ഇരണ്ടാം ഉലകമായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്‍ജികെയില്‍ സൂര്യയുടെ നായികമാരായി എത്തുന്നത് രാകുല്‍ പ്രീത് സിങും സായ് പല്ലവിയുമാണ്.

സൂര്യ രാഷ്ടീയക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സെല്‍വരാഘവന്‍ തന്നെയാണ്. ക്യാമറ ശിവകുമാര്‍ വിജയനും, എഡിറ്റിംഗ് പ്രവീണ്‍ കെഎലും നിര്‍വഹിച്ചിരിക്കുന്നു. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സും റിലേഴ്‌സ് എന്റര്‍ന്റെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എസ്ആര്‍ പ്രകാശ് ബാബുവും എസ്ആര്‍ പ്രഭുവും ചേര്‍ന്നാണ്.

Exit mobile version