13 വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌കയും ഒന്നിക്കുന്നു; ‘നിശബ്ദ’ത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശബ്ദം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മധു ബാലകൃഷ്ണന്‍ ആലപിച്ച ‘നീയേ നീയേ നീലവാനം…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ മലയാളം പതിപ്പിലെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌കയും ഒരുമിച്ചെത്തുന്ന ‘നിശബ്ദം’ ഹേമന്ത് മധുകറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ത്രില്ലര്‍ ചിത്രമായാണ് നിശബ്ദം ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷില്‍ സൈലന്‍സ് എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്.

Exit mobile version