എന്‍ജികെയില്‍ രാകുല്‍ പ്രീതിന്റെ അഭിനയം വളരെ മോശം, കണ്ടിട്ട് ചര്‍ദ്ദിക്കാന്‍ വന്നു; ശ്രീ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മീ ടൂ ആരോപണങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘എന്‍ജികെ’. ചിത്രം മികച്ച പ്രതികരണവുമായി തീയ്യേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുന്നത് തെലുങ്ക് നടി ശ്രീ റെഡ്ഡി ചിത്രത്തെ കുറിച്ച് എഴുതിയ പോസ്റ്റാണ്.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മീ ടൂ ആരോപണങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. എന്‍ജികെയില്‍ രാകുല്‍ പ്രീതിന്റെ അഭിനയം വളരെ മോശമാണെന്നും കണ്ടിട്ട് ചര്‍ദ്ദിക്കാന്‍ വന്നുവെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ സായി പല്ലവിയുടെ അഭിനയം മികച്ചതാണെന്നും താരം കുറിച്ചു. സായ് പല്ലവിയെ തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി വിശേഷിപ്പിച്ചത്.

എന്നാല്‍ ശ്രീ റെഡ്ഡിയുടെ ഈ ആരോപണം സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് എന്‍ജികെ എന്നതിന് പകരം ശ്രീ റെഡ്ഡി വൈജികെ എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

Exit mobile version