‘ഓട്ടര്‍ഷ’യ്ക്ക് ആശംസയുമായി പൃഥ്വിരാജ്; ടീസര്‍ പുറത്തിറങ്ങി

അനുശ്രി ഓട്ടോ ഡ്രൈവറായി എത്തുന്ന പുതു ചിത്രമാണ് ഓട്ടര്‍ഷ സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട് ഓട്ടര്‍ഷ ടീമിന് എല്ലാവിധ ആശംസകളും നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ഹാസ്യ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജയരാജ് മിത്രയാണ്. അനുശ്രിയെക്കൂടാതെ ശങ്കര്‍ ഇന്ദുചൂടന്‍, അമര്‍ വികാസ് എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.

Exit mobile version