എന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിപ്പറിച്ചു; പരാതിയുമായി ആരാധകന്‍ പോലീസ് സ്‌റ്റേഷനില്‍

ദബാംഗ് 3യുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍.

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഫോണ്‍ തട്ടിപ്പറിച്ചുവെന്ന് പോലീസില്‍ പരാതി നല്‍കി ആരാധകന്‍. തന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തുവെന്ന് കാണിച്ചാണ് ആരാധകന്‍ കേസ് കൊടുത്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം സൈക്ലിംഗിനായി ഇറങ്ങിയ സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി.

പോലീസ് സ്റ്റേഷനില്‍ പരാതി വന്നതിന് പിന്നാലെ സല്‍മാന്റെ അനുവാദമില്ലാതെ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി കാണിച്ച് താരത്തിന്റെ ബോഡിഗാര്‍ഡും പരാതി നല്‍കിയിട്ടുണ്ട്. ദബാംഗ് 3യുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍.

അടുത്തതായി പുറത്ത് വരുന്ന സല്‍മാന്‍ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വര്‍ഷം റിലീസാകുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്. കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Exit mobile version