അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലേ? സഹസംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി സജിത മഠത്തില്‍

കൊച്ചി: സിനിമാ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്‌നാട്ടില്‍ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

സജിത പറയുന്നതിങ്ങനെ:

”തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !”

Exit mobile version