രജിത്ത് മേനോന്‍ ഇനി ശ്രുതിയ്ക്ക് സ്വന്തം, ചിത്രങ്ങള്‍ കാണാം; പ്രിയസുഹൃത്തിന് ആശംസയുമായി അജുവര്‍ഗീസ്

മലയാളത്തിന്റെ പ്രിയതാരം രജിത്ത് മേനോന്‍ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു. തൊഴുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ രംഗത്തുളള ധാരാളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

രജിത്തിന് ആശംസയുമായി അജുവര്‍ഗീസ് എത്തി. ‘അളിയാ കണ്‍ഗ്രാറ്റ്‌സ്’ എന്നാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അജു കുറിച്ചിരിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രജിത്ത് സിനിമാ രംഗത്തെത്തിയത്. പിന്നീട് വെള്ളത്തൂവല്‍, ജനകന്‍, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

Exit mobile version