‘ധൈര്യമായിട്ടിരിക്ക്, ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’; തന്റെ മുന്നില്‍ പരിഭ്രമിച്ചിരുന്ന അവതാരകയെ കൂളാക്കി മമ്മൂട്ടി, വീഡിയോ

ഒരു അവതാരകയുടെ പരിഭ്രമവും അവരെ കൂളാക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്

ഏതൊരു അവതാരകരുടെയും ഒരു അഭിലാഷമായിരിക്കും ഒരിക്കലെങ്കിലും സൂപ്പര്‍ സ്റ്റാറുകളുടെ അഭിമുഖം എടുക്കണമെന്നത്. എത്ര വലിയ അവതാരകര്‍ ആയാല്‍ പോലും സൂപ്പര്‍ സ്റ്റാറുകള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഒന്നു പതറും. പൊതുവെ ചൂടന്‍ എന്ന് പറയപ്പെടുന്ന മമ്മൂട്ടിയുടെ അഭിമുഖം ആണെങ്കില്‍ അവതാരകയുടെ ടെന്‍ഷന്‍ എത്രമാത്രമായിരിക്കും. അത്തരത്തില്‍ ഒരു അവതാരകയുടെ പരിഭ്രമവും അവരെ കൂളാക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ അഭിമുഖം എടുക്കാന്‍ വന്ന അവതാരകയുടെ പരിഭ്രമം മാറ്റി കൊടുത്തത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്. തന്റെ മുന്നിലിരിക്കുന്ന താരത്തോട് എന്ത് ചോദിക്കുമെന്ന് ചിന്തിച്ചിരിക്കുന്ന അവതാരകയോട് ‘ധൈര്യമായിട്ടിരിക്ക്, പേടിക്കേണ്ട, ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. തുടര്‍ന്ന് അവതാരകയെ വിശദമായി പരിചയപ്പെട്ട് അവരുടെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി അഭിമുഖം അവസാനിപ്പിച്ചത്.

സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിക്ക് പുറമെ തമിഴ് താരങ്ങളായ ജയ്, ജഗപതി ബാബു, നെടുമുടി വേണു, നരേന്‍, സലീംകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനുശ്രീ, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Exit mobile version