ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം ! വൈറലായി താരത്തിന്റെ പാട്ട്

ചിത്രത്തിന്റെ ലൊക്കേഷനില്‍ പാട്ടു പാടുന്ന ബിജുമേനോന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

പട്ടാളം,മഴ, ഓര്‍ഡിനറി, മധുരനൊമ്പരക്കാറ്റ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബിജുമേനോന്‍. അഭിനയത്തില്‍ മാത്രമല്ല പാട്ട് പാടാനും തനിക്ക് നന്നായിട്ടറിയാമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്നിലെ നായകന്‍ എന്ന ചിത്രത്തിലാണ് ബിജുമേനോനിപ്പോള്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ പാട്ടു പാടുന്ന ബിജുമേനോന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ ലാല്‍ ജോസാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ബിജുമേനോന്‍ പാട്ടുപാടുമ്പോള്‍ താളമിട്ട് ചുറ്റുമുള്ളവരും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പട്ടാളം എന്ന ചിത്രത്തിലെ പാട്ടാണ് അദ്ദേഹം പാടിയത്.

‘സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍….എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍…എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ്…ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യമെന്നും’ ലാല്‍ ജോസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍… ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍.ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു..

സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍…എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍…എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് … ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം.’

Exit mobile version