രണ്ടു പേരും കൂടെ വർക്ക് ചെയ്താൽ മകന്റെ കാര്യങ്ങൾ ആര് നോക്കും? ഫാമിലിയാര് നോക്കും? സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോൻ

വിവാഹശേഷം സിനിമാജീവതത്തോട് യാത്ര പറഞ്ഞിറങ്ങിയ മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ്മ. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷം ഏറ്റവുമധികം ആളുകൾ ചോദിച്ചതും സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു. ഇപ്പോഴിതാ സംയുക്തയുടെ മലയാള സിനിയിലേക്കുള്ള മടക്കത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഭർത്താവും നടനുമായ ബിജു മേനോൻ.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവേയാണ് ബിജു മേനോൻ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നത്. .

സംയുക്ത വർമയുടെ തിരിച്ചുവരവിനെ കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ നടി മഞ്ജു വാര്യരോട് ചോദിച്ചപ്പോൾ താൻ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജു മേനോൻ ഇടയ്ക്ക് കയറി പറയുകയായിരുന്നു.

”ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. സംയുക്ത വർമ തിരിച്ചു വരാൻ അവളെവിടെയാണ് പോയത്. അവൾ അവിടെയുണ്ട്.സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് ഒരുപാട് കുടുബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങൾ നോക്കണം. രണ്ടു പേരും കൂടെ വർക്ക് ചെയ്യ്താൽ മകന്റെ കാര്യങ്ങൾ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങൾക്ക് അങ്ങനയെ ചെയ്യാൻ പറ്റുള്ളു. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം. പക്ഷെ രണ്ടും കൂടി നോക്കണ്ടേ,’ ബിജു മേനോൻ പറഞ്ഞു

ALSO READ- വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

. ഈ തീരുമാനങ്ങളെല്ലാം എടുത്തത് സംയുക്ത തന്നെയാണെന്നും, അത് തനിക്ക് നേരിട്ടറിയാമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.നവ്യ നായരുടെ തിരിച്ചു വരവിൽ താൻ പ്രചോദനമായിരുന്നില്ലെന്നും മഞ്ജു വാര്യർ പറയുന്നുണ്ട്. ‘മീര ജാസ്മിൻ, നവ്യ നായർ, ഭാവന ഇവരെല്ലാം എന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്ക സിനിമ ചെയ്യുന്നത് കാണുമ്പോൾ സന്തോഷമാണ്. നവ്യ എന്നോടുള്ള സ്‌നേഹം കാരണം പറയുന്നതാണ്. നവ്യ നായരുടെ തിരിച്ചു വരവിൽ ഞാൻ പ്രചോദനമായിരുന്നില്ല. നവ്യയ്ക്ക് സിനിമ ചെയ്യണമെന്ന സ്പാർക്കില്ലാതെ അത് സംഭവിക്കില്ലായിരുന്നു. അതു കൊണ്ട് അതിന്റെ ക്രെഡിറ്റുകളെല്ലാം നവ്യയ്ക്ക് തന്നെയാണ്, എനിക്കല്ല,’ മഞ്ജു പറയുന്നു.

ALSO READ- കുവൈറ്റി കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

മലയാളികളുടെ ശാലീന സൗന്ദര്യ സങ്കൽപ്പങ്ങളുടെ മറുവാക്കായിരുന്ന സംയുക്ത വർമ്മ. 1999-ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ തുടങ്ങി നാലുവർഷത്തെ കരിയറിൽ ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളാണ് സംയുക്ത ചെയ്തത്. 2002ൽ റിലീസായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. വിവാഹശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

Exit mobile version