കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി ! ആദ്യ പ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും കൂടുംബാംഗങ്ങള്‍ക്കൊപ്പം തീയ്യേറ്ററില്‍

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഇന്ന് തീയ്യേറ്ററുകളിലെത്തി. നായകനായ മോഹന്‍ലാലും സംവിധായകനായ പൃഥ്വിരാജും ഒരുമിച്ചാണ് ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയത്. കവിതാ തീയ്യേറ്ററില്‍ വെച്ചാണ് ഇരുവരും സിനിമ കണ്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും,സുചിത്രാ മോഹന്‍ലാലും സുപ്രിയ പൃഥ്വിരാജും സിനിമ കാണാന്‍ എത്തിയിരുന്നു.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ തന്റെ അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി പൃഥിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. സംസ്ഥാനത്ത് മാത്രം 400ഓളം തീയേറ്ററുകളില്‍ ഇന്ന് ലൂസിഫര്‍ റിലീസ് ചെയ്തു.

കൂടാതെ ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സായ് കുമാര്‍ എന്നിങ്ങനെ പ്രമുഖരുടെ വന്‍ നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version