‘ഞാനും വെയിറ്റിങ് ആണ് ചേച്ചി’; നല്ല പാതിയുടെ കമന്റിന് മറുപടി നല്‍കി പൃഥ്വിരാജ്

ഈ മാസം 28നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ മാസം 28നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസമുള്ള ഒരു ചിത്രം ഈയിടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.

‘ഏറ്റവും പ്രിയപ്പെട്ട രംഗം’ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ രംഗത്തെത്തി. ‘രാജുവേട്ടാ…കട്ട വെയിറ്റിങ്’ എന്നാണ് സുപ്രിയ കമന്റിട്ടിരിക്കുന്നത്. ‘ഞാനും വെയിറ്റിങ് ആണു ചേച്ചി’ എന്നാണ് ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടി. കമന്റ് വളരെപ്പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ രാത്രി 9 മണിക്ക് റിലീസ് ചെയ്യും. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.


Exit mobile version