ഒന്നാം തീയ്യതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്…കാണൂ എന്നിട്ട് അഭിപ്രായമറിയിക്കൂ, കൂടെ നിന്നേക്കണം കേട്ടോ; ആരാധകരോട് മോഹന്‍ലാല്‍

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്

നാളെ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഡ്രാമ തീയ്യേറ്ററുകളിലെത്തുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ഒന്നാം തീയ്യതി നമ്മുടെ സിനിമ റിലീസ് ആവുകയാണ് ഡ്രാമ, വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുളള സിനിമയാണ്. ഹ്യൂമര്‍ മാത്രമല്ല സന്ദേശവുമുണ്ട്, കാണൂ എന്നിട്ട് അഭിപ്രായം അറിയിക്കൂ…കൂടെ നിന്നേക്കണം കേട്ടോ’ എന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ കനിഹ, ആശ ശരത്ത്, സിദ്ദിക്ക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

Exit mobile version