ദിലീപിന്റെ നായികയായി അനു സിത്താര; ‘ശുഭരാത്രി’യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ചിത്രത്തില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്

ദിലീപ് നായകനായി എത്തുന്ന ‘ശുഭരാത്രി’യുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കിലൂടെ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ഇരുവരും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കെപി വ്യാസനാണ് ചിത്രത്തിന്റെ സംവിധായകന്‍. നെടുമുടി വേണു, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version