‘സരോജ് കുമാറി’ന് ശേഷം വീണ്ടും ‘നടനായി’ വെള്ളിത്തിരയില്‍ ശ്രീനിവാസന്‍

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ വീണ്ടും നടനായി അഭിനയിക്കുന്നത്

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും വെള്ളിത്തിരയില്‍ നടന്റെ വേഷത്തിലെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉദയനാണ് താരം എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയത്.

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു’ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ വീണ്ടും നടനായി അഭിനയിക്കുന്നത്. ടൊവീനോ തോമസാണ് ചിത്രത്തിലെ നായകന്‍. ഒരു സംവിധായകന്റെ വേഷത്തിലാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. അനു സിത്താരയാണ് നായിക. വിജയരാഘവന്‍, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version