‘ഇന്ത്യയ്ക്ക് പറ്റിയ അമളി’; ‘അമ്പിളി’യുടെ പോസ്റ്ററില്‍ മോഡിയെ ട്രോളി ട്രോളന്മാര്‍

ചിത്രത്തിന്റെ പോസ്റ്ററില്‍ സൗബിന്റെ സ്ഥാനത്ത് ട്രോളന്‍മാര്‍ പ്രതിഷ്ഠിച്ചത് പ്രധാനമന്ത്രി മോഡിയുടെ ചിത്രമാണ്

ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഫഹദ് ഫാസിലാണ് പുറത്തിറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

എന്നാല്‍ ഇപ്പോള്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. കാരണം ട്രോളന്‍മാര്‍ തന്നെ. ചിത്രത്തിന്റെ പോസ്റ്ററില്‍ സൗബിന്റെ സ്ഥാനത്ത് ട്രോളന്‍മാര്‍ പ്രതിഷ്ഠിച്ചത് പ്രധാനമന്ത്രി മോഡിയുടെ ചിത്രമാണ്. ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്ന കിടുക്കാച്ചി ക്യാപ്ഷനും ട്രോളന്മാര്‍ കൊടുത്തു. പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജോണ്‍ പോള്‍ ജോര്‍ജ് ‘ഗപ്പി’യ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സിവി സാരഥി, എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version