അഡാര്‍ ലൗവിനെയും പിടികൂടി തമിഴ് റോക്കേഴ്‌സ്

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ഒരു അഡാര്‍ ലൗ സിനിമ പൈറസി രംഗത്തെ പേടി സ്വപ്നമായ തമിഴ് റോക്കേഴ്‌സില്‍. ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രണയവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് അഡാര്‍ ലൗ.

മിക്ക ഐഎസ്പികളും തമിഴ്‌റോക്കേഴ്‌സിനെ വിലക്കിയിട്ടുണ്ടെങ്കിലും പല പ്രോക്‌സി സെറ്റിങ്‌സിന്റെ സഹായത്തോടെ ഇപ്പോഴും നിരവധി ആളുകള്‍ തമിഴ്‌റോക്കേഴ്‌സ് ഉപയോഗിക്കുന്നുണ്ട്.

അടുത്തിടെ ഇറങ്ങിയിട്ടുള്ള പേട്ട, വിശ്വാസം, ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, മണികര്‍ണ്ണിക തുടങ്ങി പല സിനിമകളും തമിഴ്‌റോക്കേഴ്‌സിലൂടെ ഇരയാക്കപ്പെട്ടവയാണ്.

Exit mobile version