സൂര്യയെയും വെറുതെ വിട്ടില്ല; ‘എന്‍ജികെ’ തമിഴ്‌റോക്കേഴ്‌സ് സൈറ്റില്‍ എത്തി

സിനിമ വ്യവസായത്തിന് തന്നെ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്ത പുതിയ ‘എന്‍ജികെ’ തമിഴ്‌റോക്കേഴ്‌സ് സൈറ്റില്‍ എത്തി. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ചിത്രം തമിഴ്‌റോക്കേഴ്‌സിന്റെ സൈറ്റില്‍ എത്തിയത്.

സിനിമ വ്യവസായത്തിന് തന്നെ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. ഈ സൈറ്റിന് എതിരെ നടപടികള്‍ എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നന്ദ ഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രമായിട്ടാണ് സൂര്യ ചിത്രത്തിലെത്തിയത്. സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തിലെ നായികമാര്‍. ബാല സിങ്, മന്‍സൂര്‍ അലിഖാന്‍, സമ്പത്ത് രാജ്, ശരത് കുമാര്‍, ജഗപതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്ആര്‍ പ്രകാശ് ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version