‘ഇന്‍ക്രഡുലെസ്‌നെസ്’ ആണ് വേണ്ടതെന്ന് പൃഥ്വിരാജ്; അതെന്താണെന്ന് മഞ്ജു വാര്യര്‍; സെറ്റില്‍ കൂട്ടച്ചിരി; പൃഥ്വിരാജിനെ വീണ്ടും വലച്ച് ഇംഗ്ലീഷ്!

കടുത്ത ഇംഗ്ലീഷ് പ്രയോഗത്തിലൂടെ ഞെട്ടിക്കുന്ന പൃഥ്വിരാജിന്, എന്നാല്‍ ഇത്തവണ ഇംഗ്ലീഷ് തിരിച്ചൊരു പണി കൊടുത്തിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ പൃഥ്വിയുടെ ഓരോ പോസ്റ്റും ട്രോളുകള്‍ക്ക് ഇരയാകാറുമുണ്ട്.

എന്നാല്‍ നടി മഞ്ജു വാര്യര്‍ പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് നിന്നതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. അതുമൂലം സ്വയം ചമ്മിയ കഥ പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നും. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം.

ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്. ‘വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, ‘കുറച്ചു കൂടി incredulousness (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്’. മഞ്ജു തലയാട്ടി.

ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു’- പൃഥ്വിരാജ് പറയുന്നു.

Exit mobile version