വെറും പറച്ചിലല്ല, ചെയ്ത് കാണിക്കും! സ്വന്തമായ പ്രൊഡക്ഷന്‍ ഹൗസ്; സംവിധാനം! ഇത് ഇന്നോ ഇന്നലയോ പറഞ്ഞ കാര്യങ്ങളല്ല; പത്ത് വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങളാണ്;പൃഥ്വിയുടെ പഴയ വീഡിയോ വൈറലാകുന്നു!

പൃഥ്വിരാജിനെ തേടി അഭിനന്ദനങ്ങളുടെ പെരുമഴ

സിനിമയുടെ സകലമേഖലകളിലേക്കും നടന്ന് കീഴടക്കി വെന്നിക്കൊടി പാറിക്കാന്‍ ഇറങ്ങിത്തിരിച്ച നടനും സംവിധായകനുമായ പൃഥ്വിരാജിനെ തേടി അഭിനന്ദനങ്ങളുടെ പെരുമഴ. അപ്രതീക്ഷിതമായി ആരുടേയോ കണ്ണില്‍പ്പെട്ട പൃഥ്വിരാജിന്റെ പത്ത് വര്‍ഷം മുമ്പത്തെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ കീഴടക്കിയിരിക്കുന്നത്. മനോരമ ടിവിയുടെ നേരെ ചൊവ്വേ പരിപാടിയില്‍ ഒരു പത്ത് വര്‍ഷത്തിനപ്പുറം എന്തൊക്കെ സിനിമയ്ക്കായി ചെയ്യും എന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വി. അന്ന് പറഞ്ഞ ഓരോ കാര്യങ്ങളും പത്ത് വര്‍ഷത്തിനിപ്പുറം ചെയ്ത് കാണിച്ചതാണ് സോഷ്യല്‍മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അന്ന് പൃഥ്വിരാജ് പറയുന്നതിങ്ങനെ:

‘അടുത്തിടയ്ക്ക് എന്റെ സുഹൃത്ത് അഭിഷേക് ബച്ചന്‍ എന്നോട് പറഞ്ഞു. നിന്റെ കരിയറിലെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത്, നീ ഒരു മുപ്പത് വയസ്സാകുമ്പോള്‍ എണ്‍പതോ തൊണ്ണൂറോ സിനിമകളുടെ എക്സ്പീരിയന്‍സ് ഉള്ള ഒരു ആക്ടറായിരിക്കും. മുപ്പത് വയസാകുമ്പോഴാണ് പല അഭിനേതാക്കളും തങ്ങളുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഈ വലിയൊരു എക്സ്പീരിയന്‍സിന്റെ പിന്തുണയില്‍ നിന്റെ ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്യാം. അത് ഒരു നല്ല ചിന്തയാണ്. പത്ത് വര്‍ഷം കഴിഞ്ഞ് ഈ നൂറ് ചിത്രങ്ങളുടെ എക്സപീരിയന്‍സ് വെച്ച് ഒരു അഴിച്ചു പണി നടത്താം.’

അങ്ങനെ റീസ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ എനിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളില്‍ ഞാന്‍ മാത്രമല്ല അഭിനയിക്കുക. എനിക്ക് വലിയൊരു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കു മുതല്‍ തിരിച്ു കിട്ടിയാല്‍ ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകള്‍ എന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലേക്കും പോകും. സംവിധാനമാണ് സിനിമയുടെ ഒരു ഹൈ പോയിന്റ് അതിലേക്ക് എത്തിച്ചേരുക എന്നത് എന്റെ വലിയ സ്വപ്നമാണ്. അഭിനയത്തോടല്ല എന്റെ അഭിനിവേശം, എന്റെ അഭിനിവേശം സിനിമയോടാണ്.’ പൃഥ്വി പറഞ്ഞ ഇക്കാര്യമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Exit mobile version