എന്നും അച്ഛനും അമ്മയ്‌ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കണം, വിവാഹം തന്നെ വേണ്ടെന്നു തന്നെയാണ് ആഗ്രഹം; പരക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് സായ് പല്ലവി

സായ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. നൃത്ത ചുവടുകള്‍ കൊണ്ടും മറ്റും ഇടംനെഞ്ചില്‍ ഇപ്പോഴും സായ് പല്ലവിയെ കൊണ്ടു നടക്കുന്നവരുണ്ട്. ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്തകളോട് മുഴുനീളെ പരക്കുന്നത്. മാരി 2 വിന്റെ വമ്പന്‍ വിജയത്തിനു ശേഷം സായിയെ കുറിച്ച് നിരവധി ഗോസിപ്പുകളാണ് നിറയുന്നത്.

സായ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്നത് വെറും വ്യാജവാര്‍ത്തയാണെന്നും തനിക്ക് കല്ല്യാണമേ കഴിക്കാന്‍ ആഗ്രഹമില്ലെന്നും നടി വെളിപ്പെടുത്തി. എന്നും അച്ഛനും അമ്മയ്ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും സായ് പല്ലവി വ്യക്തമാക്കി.

Exit mobile version