‘ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നു’ ; ജീത്തു ജോസഫ്

മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് കൊണ്ടു വരുന്നതില്‍ കുറേ പ്രതീക്ഷകളുണ്ടായിരുന്നു. ആ നിലയില്‍ പ്രണവിനെ സിനിമയില്‍ ആദ്യമായി കൊണ്ടു വരുക എന്നത് വലിയൊരു ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെ മകനെന്ന് നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് കൊണ്ടു വരുന്നതില്‍ കുറേ പ്രതീക്ഷകളുണ്ടായിരുന്നു. ആ നിലയില്‍ പ്രണവിനെ സിനിമയില്‍ ആദ്യമായി കൊണ്ടു വരുക എന്നത് വലിയൊരു ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ആദ്യ ചിത്രം ചെയ്യുമ്പോള്‍ പോലും അത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാല്‍ പോലും അത് എനിക്കൊരു അവസരം കൂടിയായിരുന്നു. ആദി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം. ചിത്രത്തിലഭിനയിക്കുന്നതിന് മുന്‍പ് സഹസംവിധായകനായും പ്രണവ് ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

Exit mobile version