ഒടിടി റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; ദൃശ്യം2 ടെലഗ്രാമിൽ ചോർന്നു

drishyam2

കൊച്ചി: ബിഗ്ബജറ്റ് മലയാള ചിത്രം ദൃശ്യം2 റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ടെലിഗ്രാമിൽ ചോർന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

ദൃശ്യം 2 അർധരാത്രിയോടെയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. അതേസമയം, ചിത്രം ചോർന്നതിനെ കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം ഇതാദ്യമായാണ് നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യ ഭാഗത്തിന് സമാനമായി മോഹൻലാൽ, മീന, അൻസിബ, എസ്തർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.

Exit mobile version