ഫാ. ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവെച്ചു; ജീത്തു ജോസഫിനെതിരെ സൈബറാക്രമണം, ഇവരെല്ലാം പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരെന്ന് വിശ്വാസികള്‍

Jeethu Joseph | Bignewslive

സംവിധായകന്‍ ജീത്തു ജോസഫിനെതിരെ സൈബറാക്രമണം. ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവെച്ചതിന്റെ പേരിലാണ് ഒരു കൂട്ടം വിശ്വാസികളുടെ ആക്രമണം നടക്കുന്നത്.

ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നും, സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. ആ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ ആണ് ജീത്തുവും പങ്കുവെച്ചത്.

ഈമയൗ, ആമേന്‍ അടക്കമുള്ള സിനിമകള്‍ ഇറങ്ങിയ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വാളെടുത്തിരിക്കുന്നതെന്നും ഫാദര്‍ ജെയിംസ് പനവേലില്‍ പറയുന്നു. തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ലെന്നും ഫാ. ജെയിംസ് പനവേലില്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയും വൈദികന്‍ പ്രതികരിക്കുന്നുണ്ട്. പല കാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്റെ പേരില്‍ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നും വൈദികന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വീഡിയോയ്‌ക്കെതിരെയും വിമര്‍ശനം കടുക്കുന്നുണ്ട്.

Exit mobile version