മലയാളികളുടെ പ്രിയതാരം ജയറാമിന്റെ രണ്ടാം വരവാണ് ലോനപ്പന്റെ മാമോദിസ എന്ന ചിത്രത്തിലൂടെ. തീയ്യേറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ജയറാം ലുലുമാളിലെത്തിയത്.അവിടെ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കേക്കുമുറിച്ചും വിജയം ആഘോഷിച്ചു.
താരത്തിന്റെ വരവ് ആരാധകരെയും ആവേശത്തിലാക്കി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ആരാധകര്‍ക്ക് മുമ്പില്‍ നേരിട്ടെത്തി സന്തോഷം പങ്കുവയ്ക്കാന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും ജയറാം ആരാധകരോട് പറഞ്ഞു.
