ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാര്‍വതി, സന്നിധാനത്ത് എത്തുന്നത് ഇതാദ്യം

പത്തനംതിട്ട: നടന്‍ ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി ഭാര്യയും നടിയുമായ പാര്‍വതി. ജയറാം പതിവായി ശബരിമലയില്‍ എത്താറുണ്ടെങ്കിലും പാര്‍വതി ആദ്യമായാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്.

തിങ്കളാഴ്ചയാണ് അയ്യപ്പദര്‍ശനം നടത്താനായി താരദമ്പതികളായ ജയറാമും പാര്‍വതിയും ശബരിമലയില്‍ എത്തിയത്. വിഷു പൂജകള്‍ക്കായി നട തുറന്നപ്പോഴായിരുന്നു ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.

Also Read: നടുറോഡില്‍ വെച്ച് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു, ആക്രമണം പരീക്ഷ കഴിഞ്ഞ് മടങ്ങവെ

തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനക സുരേഷും സന്നിധാനത്ത് വനിഷശ തമിഴ് നടന്‍ യോഗി ബാബുവും നടിയും നിര്‍മ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു.

വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് ഭക്തരുടെ നീണ്ടനിര തുടരുന്നു, വിഷു ഉത്സവം പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

Exit mobile version