റൂം ബുക്ക് ചെയ്ത ഹോട്ടലിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ ചോദ്യം ‘ഹീറോ എവിടെ എപ്പോള്‍ വരും’? ഹീറോ പിന്നാലെ ഉണ്ടെന്ന് പറഞ്ഞു; ഷൂട്ടിങിനിടെ ഏറെ ചിരിപ്പിച്ച അനുഭവം പങ്കുവച്ച് പൃഥ്വി

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രവും സോണി പങ്കാളികളായ ആദ്യ റീജിയണല്‍ ചിത്രവും കൂടിയാണ്.

നയന്റെ ഷൂട്ടിങ് സമയത്ത് നടന്ന രസകരമായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. അര്‍മാന്‍ എന്ന ഹോട്ടലില്‍ ആണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല.

ആ ഹോട്ടലിലേക്ക് പൃഥ്വി എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് ഓടി വന്ന് ചോദിച്ചു, ‘ഹീറോ എവിടെ എപ്പോള്‍ വരും”, ചിരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു ”ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിട്ടെടുക്കും. വേണെല്‍ താക്കോല്‍ ഞാന്‍ കൊടുത്തേക്കാം.”

തന്റെ ഫേസ്ബുക്ക് പേജിലാണ് നയനിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ രാജു ഇക്കാര്യം പറയുന്നത്.

Exit mobile version